എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. അക്ഷയതൃതീയയിൽ ലക്ഷ്മീദേവിയുടെ ആരാധനയ്ക്കാണ് പ്രാധാന്യം.
ഈ ദിവസം സ്വർണം വാങ്ങുന്നത് വളരെ ശുഭകരമാണെന്നും കരുതി വരുന്നു. മെയ് മൂന്നിനാണ് ഇത്തവണത്തെ അക്ഷയതൃതീയ.
അക്ഷയ തൃതീയ ദിനത്തിൽ ദാന ധർമ്മങ്ങൾ നിർവ്വഹിക്കുന്നതിലൂടെ ലക്ഷ്മി കടാക്ഷം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഹിന്ദു മത ഗ്രന്ഥങ്ങൾ അനുസരിച്ച്, അക്ഷയ തൃതീയ ദിനത്തിൽ ഒരു ഗ്ലാസ്, കുടം തുടങ്ങി വെള്ളം ദാനം ചെയ്യുന്നത് വളരെ നല്ലതാണ് .
പശു- അക്ഷയ തൃതീയ ദിനത്തിൽ പശുവിനെ സേവിക്കുന്നത് ശുഭമാണെന്ന് കരുതുന്നു. ഇത് വഴി ആ വ്യക്തികൾക്ക് പുണ്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക