പ്രിയങ്ക ചോപ്ര ഏറെ പ്രിയങ്കരിയായ താരമാണ്. താരത്തിന്റെ വിവാഹവും വാടക ഗർഭധാരണവും എല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ തുറന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയങ്ക.
പ്രിയങ്ക ചോപ്ര തനിക്ക് കുട്ടി പിറന്നത് വാടക ഗര്‍ഭപാത്രത്തിലൂടെയാണ് എന്ന കാര്യം ആണ് തുറന്ന് പറഞ്ഞത്. മാൾതി മേരി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്കയുടെയും നിക് ജോനാസിന്റെയും മകളുടെ പേര്. എന്നാല്‍ വാടക ഗര്ഭപാത്രത്തിന് വേണ്ടി തന്റെ മുപ്പതാം വയസില്‍ തന്നെ അണ്ഡം ശീതികരിച്ചുവെന്ന് പ്രിയങ്ക പറയുന്നു. അതിന്റെ വിവിധ സ്റ്റെപ്പുകളില്‍ അനുഭവിച്ച പ്രയാസങ്ങള്‍ പ്രിയങ്ക പോഡ്കാസ്റ്റില്‍ തുറന്നു പറയുന്നുണ്ട്.
ക്വാണ്ടികോ എന്ന സീരീസ് ചെയ്യുന്നതിനിടെയാണ് എഗ് ഫ്രീസിംഗ് ചെയ്യുന്നത്. അന്ന് ഞാന്‍ മുപ്പതുകളുടെ തുടക്കത്തിലായിരുന്നു . അണ്ഡം ശീതികരിക്കുന്നതിന്റെ ഘട്ടങ്ങൾ വളരെ കഠിനമായിരുന്നു. ഒരു മാസത്തോളം ഇൻജെക്ഷനുകൾ എടുക്കേണ്ടി വന്നു. ഹോർമോണിൽ വരുന്ന വ്യതിയാനങ്ങൾ മാനസികമായി ബുദ്ധിമുട്ടായിരുന്നു. ഇത് ജോലിയെ ബാധിക്കാതെ മുന്നോട്ട് പോകുക എന്നത് വളരെ പ്രയാസകരമായിരുന്നു എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക