അശ്വതി: രോഗദുരിത ശമനം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം.
ഭരണി: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബസമേതം യാത്രകൾ നടത്തും. വിവാഹമാലോചിക്കുന്നവർക്ക് അനുകൂലഫലം. യാത്രകൾ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ള അലർജി പിടിപെടും.
കാർത്തിക: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകളിൽ നിന്ന് ആശ്വാസം ലഭിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കും.
രോഹിണി: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. സന്താനങ്ങളുടെ പുരോഗതിയിൽ നിന്നും മനസിന് സുഖം ലഭിക്കും.
മകയിരം: സുഹൃത്തുക്കളുമൊത്ത് യാത്രകൾ വേണ്ടിവരും. പണമിടപാടുകളിൽ നേട്ടങ്ങൾ കൈവരിക്കും. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം.
തിരുവാതിര: രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. കാലാവസ്ഥാ ജന്യരോഗങ്ങൾ പിടിപെടാം. തൊഴിൽപരമായ മാറ്റങ്ങൾ. സാമ്പത്തിക ക്ലേശം. സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകൾ.
പുണർതം: പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന തർക്കം അവസാനിക്കും. സകുടുംബ യാത്രകൾക്കായി പണച്ചെലവ്. കുടുംബകാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും.
പൂയം: ബന്ധുജന സമാഗമം ഉണ്ടാകും. കഫജന്യ സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവ വേണ്ടി വരും. അടുത്ത ബന്ധുക്കൾക്കും രോഗദുരിത സാദ്ധ്യത. പണമിടപാടുകളിൽ അവിചാരിത നേട്ടം സംഭവിക്കുവാൻ സാദ്ധ്യത.
ആയില്യം: കൂടുതൽ യാത്രകൾ വേണ്ടിവരും. പ്രവർത്തനങ്ങളിൽ വിജയം നേടും. പൈതൃക സ്വത്ത് ലഭിക്കുവാൻ യോഗം. ഭൂമി വാങ്ങൽ, ഗൃഹനിർമ്മാണം എന്നിവയും സാദ്ധ്യമാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂല വാരം.
മകം: സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. വിദ്യാഭ്യാസപരമായ ഉന്നതവിജയം കൈവരിക്കും. ഇന്റർവ്യൂ, മത്സരപ്പരീക്ഷകൾ, വിദേശയാത്രയ്‌ക്കുള്ള ശ്രമം എന്നിവയിൽ വിജയിക്കും. യാത്രാവേളകളിൽ അപരിചിതരിൽ നിന്ന് അകന്നു നിൽക്കുക. അവരിൽ നിന്ന് ചതി നേരിടാനിടയുണ്ട്.
പൂരം : ഉത്തരവാദിത്തങ്ങൾ വർധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടുവാൻ സാധിക്കും. ബിസിനസിൽ മികവു പുലർത്തും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാൻ സാധ്യത. സാമ്പത്തിക രംഗം പുഷ്ടിപ്പെടും.
ഉത്രം : സന്താനങ്ങൾ മൂലം സന്തോഷം വിവാഹാലോചനകളിൽ ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകൾ നേരിടും. പ്രമുഖ വ്യക്തികളെ പരിചയപ്പെടും.
അത്തം : അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ്. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. വാഹനത്തിന് ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടിവരും. അവിചാരിത ധനനഷ്ടം നേരിടാനിടയുണ്ട്.
ചിത്തിര: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മുതിർന്ന ബന്ധുക്കളിൽ നിന്നുള്ള പിന്തുണ ലഭിക്കും. ഗൃഹത്തിൽ ശാന്തത നിലനിൽക്കും. കുടുംബജീവിത സൗഖ്യം വർധിക്കും.
ചോതി :വ്യവഹാര വിജയം. ഭൂമിയിൽ നിന്ന് ധനലാഭം. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം. കൂടുതൽ യാതകൾ വേണ്ടിവരും. രോഗഭീതി.
വിശാഖം: പുതിയ വാഹനം വാങ്ങും. കഫജന്യ രോഗങ്ങൾ പിടിപെടാം. പണമിടപാടുകളിലും ശ്രദ്ധിക്കുക. ഇഷ്ട ഭക്ഷണത്തിന്റെ അനുഭവമുണ്ടാകും. പുതിയ പദ്ധതികൾക്കായി പണം ചെലവഴിക്കും.
അനിഴം: തൊഴിൽ പരമായി ഉയർന്ന വിജയം. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ. വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. ദാമ്പത്യത്തിൽ നിലനിന്നിരുന്ന പിണക്കങ്ങൾ അവസാനിക്കും.
തൃക്കേട്ട: ഇഷ്ടപ്പെടാത്ത ജോലികളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളിൽ ചതിവു പറ്റാൻ സാധ്യത. പിതാവിന് അരിഷ്ടതകൾ. വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കുവാൻ കാത്തിരിക്കേണ്ടതായി വന്നേക്കാം.
മൂലം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീളും. ലഹരിവസ്തുക്കളിൽ താൽപര്യം വർധിക്കും. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീർഘയാത്രകൾ ഒഴിവാക്കുക. ബന്ധുജന സഹായം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കില്ല.
പൂരാടം: അനുകൂലമായി അനുഭവങ്ങൾ ഉണ്ടാകുന്ന കാലമാണ്. സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കും. തൊഴിൽരഹിതർക്കു പുതിയ ജോലി ലഭിക്കുവാനും സാധ്യത. സന്താനങ്ങളെക്കൊണ്ട് അനുഭവഗുണം വർധിക്കും.
ഉത്രാടം: സുഹൃത്തുക്കളുടെ ഇടപെടലിലൂടെ കാര്യവിജയം. സർക്കാർ രേഖകൾ ലഭിക്കും. വാസസ്ഥാനമാറ്റത്തിനു യോഗം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പൊതുപ്രവർത്തകർക്ക് പിന്തുണയേറും.
തിരുവോണം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങൾ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കും. പുതിയ ഗൃഹോപകരണങ്ങൾക്ക് പണം മുടക്കും.
അവിട്ടം : രാഷ്‌ട്രീയരംഗത്തു പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും. ലഹരി വസ്തുക്കളിൽ നിന്ന് മോചനം നേടുവാൻ സാധിക്കും. അന്യരുടെ ഇടപെടൽ മൂലം കുടുംബത്തിൽ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. കേസ്, വ്യവഹാരങ്ങൾ എന്നിവയിൽ വിജയം.
ചതയം: അനുകൂല ഫലങ്ങൾ ലഭിക്കുവാൻ സാധ്യതയുള്ള വാരമാണ്. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും. ജീവിതപങ്കാളിയുടെ പിന്തുണ മനസ്സിന് ശാന്തത നൽകും. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും.
പൂരുരുട്ടാതി: തൊഴിലന്വേഷകർക്ക് അനുകൂല ഫലം. സുഹൃത്തുക്കളുടെ ഇടപെടൽ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കേണ്ടി വരും.
ഉത്രട്ടാതി: മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനം വാങ്ങുന്നതിന് സാധിക്കും. ഭവനത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പിതൃജനങ്ങൾക്ക് രോഗസാദ്ധ്യത. തൊഴിൽപരമായ തടസങ്ങൾ തരണം ചെയ്യുവാൻ സാധിക്കും.
രേവതി : വിവാഹം ആലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം ലഭിക്കും. രോഗദുരിത ശമനം. ഭാഗ്യപരീക്ഷണങ്ങളിൽ വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക