സംയുക്ത നായികയായെത്തിയ സിനിമയാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ ചിത്രം ഉടന്‍ തന്നെ മലയാളത്തിലും റിലീസാകുന്നുണ്ട്. ഇതിന്റെ പ്രമോഷനായി നടി സംയുക്ത കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
അതേ സമയം സംയുക്ത അവസാനമായി മലയാളത്തില്‍ അഭിനയിച്ച സിനിമ ബൂമറാംഗ് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സംയുക്ത.
ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം എന്നാണ് സംയുക്ത പറഞ്ഞതെന്നാണ് ബൂമറാംഗ് നിര്‍മ്മാതാവ് അന്ന് ആരോപിച്ചത്.
ഈ വിവാദത്തോടാണ് മാസങ്ങള്‍ക്ക് ശേഷം സംയുക്ത മനസ് തുറക്കുന്നത്. താന്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് മാത്രമേ പ്രമോഷന് ചെയ്യു എന്ന് പറഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. 2019 ല്‍ ഞാന്‍ ഏറ്റ ചിത്രമാണ് ബൂമറാംഗ് എന്നാല്‍ പല കാര്യങ്ങളാല്‍ അത് നീണ്ട് നീണ്ട് പോയി. ഒടുവില്‍ വളരെ ടൈറ്റ് ഷെഡ്യൂളില്‍ മറ്റൊരു വലിയ ചിത്രത്തിന്റെ ഷെഡ്യൂള്‍ മാറ്റിവച്ചാണ് അഭിനയിച്ചത്.
അതേ സമയം ബൂമറാംഗ് പ്രമോഷന് തുടങ്ങിയ സമയത്താണ് ‘വിരൂപാക്ഷ’ അവസാനഘട്ട ഷൂട്ടിംഗ് ആരംഭിക്കുന്നത്. പ്രമോഷന് നടക്കാറയപ്പോഴാണ് എന്നോട് പറഞ്ഞത്. ഇതോടെ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട ആവശ്യം വന്നു. ഇതോടെ ഞാന്‍ തെലുങ്ക് സിനിമയില്‍ അഭിനയിച്ചു എന്നാണ് സംയുക്ത പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക