ലോകത്തിലെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ഐശ്വര്യ റായി ബച്ചന്. ഇത്തവണത്തെ മെറ്റ് ഗാല 2023 വേദിയിൽ ഐശ്വര്യ പങ്കെടുത്തിട്ടില്ല. എന്നാൽ പങ്കെടുക്കാത്ത വേദിയിലും ഇപ്പോൾ ഐശ്വര്യയുടെ പേരു മുഴങ്ങുകയാണ്.
ബോളിവുഡ് താരം ആലിയ ഭട്ട് റെഡ് കാര്‍പെറ്റില്‍ എത്തിയപ്പോള്‍ ന്യൂയോര്‍ക്കിലെ ചില പാപ്പരാസികള്‍ അത് ഐശ്വര്യയാണെന്ന് തെറ്റിദ്ധരിച്ചു. “ഐശ്വര്യാ. ഇങ്ങോട്ട് നോക്കൂ,” എന്ന് ആര്‍ത്തുവിളിച്ച് ആലിയയോട് പോസ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്ന പാപ്പരാസികളെ ആണ് വീഡിയോയില്‍ കാണുന്നത്.
എന്നാല്‍ പാപ്പരാസികള്‍ക്ക് തെറ്റുപറ്റിയാതാണെന്നു മനസ്സിലായിട്ടും ചെറു ചിരിയോടെ റെഡ് കാര്‍പെറ്റില്‍ ചുവടുവെയ്ക്കുകയായിരുന്നു ആലിയ. “തെറ്റായ ഐഡന്റിറ്റിയുടെ കേസാണിത്. പാശ്ചാത്യ മാധ്യമങ്ങള്‍ ആലിയ ഭട്ടിനെ മെറ്റ് ഗാലയില്‍ ‘ഐശ്വര്യ’യെന്ന് വിളിക്കുന്നു,” എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക