പാസ്സ്വേർഡുകൾ ഉപയോഗിക്കുന്നവർണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ഇത് മറന്നു പോകുന്നതും ദുരുപയോഗം ചെയ്യുന്നതും എല്ലാം വലിയ പ്രശ്നങ്ങൾ ആയിരുന്നു സൃഷ്ട്ടിക്കുന്നത്. പാസ്വേഡ് രഹിതമായ ഒരു കാലത്തിനായി വർഷങ്ങളായി പ്രവർത്തിച്ചുവരികയായിരുന്ന ഗൂഗിൾ ഒടുവിൽ പാസ്കീ (Passkey) സേവനം അവതരിപ്പിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഗൂഗിൾ.
പാസ്സ്കീയുടെ സഹായത്തോടെ പാസ്വേഡ് ഉപയോഗിക്കാതെ തന്നെ ആപ്പുകളും വെബ്സൈറ്റുകളുമടങ്ങുന്ന പ്രധാന പ്ലാറ്റ്ഫോമുകളിൽ ഗൂഗിള്‍ അക്കൗണ്ടുകൾ സൈൻ-ഇൻ ചെയ്യാൻ നിങ്ങൾക്ക് കഴിയും എന്നതാണ് ഇതിലെ പ്രത്യേകത. ഏറ്റവും ശക്തമായ പാസ്വേഡുകളുടെ സുരക്ഷ പോലും ഭേദിച്ചുള്ള വിവര ചോർച്ചയും ഫിഷിങ് ആക്രമണങ്ങളും ദിനം പ്രതി വർധിക്കുകയാണ്. ഈ പ്രശ്നത്തെ നേരിടാൻ, ഗൂഗിൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലളിതവും എന്നാൽ കൂടുതൽ സുരക്ഷിതവുമായ വഴി വികസിപ്പിച്ച് വരികയായിരുന്നു. ഗൂഗിളിന്റെ ആ കണ്ടെത്തൽ ആണ് പാസ്കീ.
പാസ്വേഡുകൾക്ക് പകരമായി, ഫിംഗർപ്രിന്റ് സ്കാൻ, ഫേസ് സ്കാർ, പിൻ, പാറ്റേൺ ലോക്കുക, ഹാർഡ്വെയർ അധിഷ്ഠിത സുരക്ഷാ കീകൾ തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങളെയാണ് പാസ്കീ ആശ്രയിക്കുന്നത്. ഇത് പാസ് വേഡ്, ഒ.ടി.പി സംവിധാനങ്ങളേക്കാൾ സുരക്ഷിതമാണെന്നാണ് ഗൂഗിള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക