നടി അപൂര്‍വ ബോസ് വിവാഹിതയായി. റജിസ്റ്റര്‍ വിവാഹം ആയിരുന്നു താരത്തിന്റേത്. മലര്‍വാടി ആട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് അപൂർവ്വ. ധിമാന് തലപത്രയാണ് അപൂർവയുടെ വരന്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
വിവാഹ ചിത്രങ്ങള്‍ നടി തന്നെയാണ് ആരാധകർക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘‘നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി’’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് റജിസ്റ്റര്‍ ചെയ്യുന്ന ചിത്രം പങ്കുവച്ചത്. വളരെ ചുരുങ്ങിയ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഇന്റര്‍നാഷനല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ നടി ജോലിക്കു പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക