ഒന്നാം വിളയ്ക്ക് തയ്യാറെടുക്കുന്ന കർഷകർക്ക് വേണ്ടി പാലക്കാട് ജില്ലാ മൊബൈൽ മണ്ണ് പരിശോധനാ ലാബിൽ മണ്ണ് പരിശോധന സൗകര്യം ഒരുക്കുന്നു. മണ്ണിൽ ചേർക്കേണ്ട മൂലകങ്ങളുടെയും വളത്തിന്റെയും കൃത്യമായ അളവ് കർഷകർക്ക് മണ്ണ് പരിശോധനയിലൂടെ കണ്ടെത്തുവാൻ സാധിക്കും.
ഐപിഎൽ മത്സരങ്ങളുടെ ആദ്യ ആഴ്ചകൾ; റെക്കോർഡുമായി ജിയോ സിനിമ
മണ്ണിലെ പിഎച്ച്, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയുടെ അളവ് പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി കൃഷി കൂടുതൽ ആദായകരമാക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്.
മണ്ണ് പരിശോധിക്കുവാൻ താല്പര്യമുള്ള കർഷകർ കൃഷിഭവന്റെ സാക്ഷ്യപത്രം സഹിതം പാലക്കാട് ചന്ദ്രനഗർ കുന്നന്നൂരിലുള്ള സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രത്തിലെത്തണം
പ്രതികരിക്കാൻ ഇവിടെ എഴുതുക