മാങ്ങയും ചക്കയുമെല്ലാം മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടവയാണ്. നാവിലൂറുന്ന രുചികളാൽ എന്നും ഏത് നാട്ടിലും മലയാളി കാത്തുവയ്ക്കുന്ന രുചികൾ.
ഇപ്പോളിതാ നാടെങ്ങും മാമ്പഴക്കാലമാണ്. കാലാവസ്ഥ അനുകൂലമായതും മികച്ച വിളവ് ലഭിക്കാൻ കാരണമായി. നാട്ടിലെങ്ങും മാമ്പഴങ്ങൾ സുലഭമായതോടെ പക്ഷെ വിപണിയിൽ മാമ്പഴത്തിന് ആവശ്യക്കാർ കുറഞ്ഞു.
വയര്‍ കുറയ്ക്കാനുള്ള ചില എളുപ്പ മാർഗങ്ങൾ ഇതാ
ഡിസംബറിലുണ്ടായ വരണ്ട കാലാവസ്ഥയും മികച്ച സമൃദ്ധിക്ക് ഇപ്പോൾ കാരണമായിട്ടുണ്ട്. ബംഗ്ലോറ, സിന്ദൂരം, ചന്ദ്രിക, മുണ്ടപ്പ, ഒളോർ, പ്രിയൂർ, കർപ്പുരം, ബെനിഷ്യൻ തുടങ്ങിയ ഇനങ്ങൾ മികച്ച വിളവാണ് ലഭിച്ചത്. അതേസമയം, നാടൻ ഇനങ്ങളായ കിളിച്ചുണ്ടനും മൂവാണ്ടനും നിറയെ കായ്ച്ചു.
സിന്ദൂരം, ബുദാഖാത്, വേങ്കരപള്ളി, ചേലമാങ്ങ, കാലാപാടി, പഞ്ചവർണം എന്നീ ഇനങ്ങളിലുളള മാമ്പഴം മൂന്ന് കിലോയ്ക്ക് 100 രൂപ വില നിശ്ചയിച്ചിട്ടും ആവശ്യക്കാർ കുറഞ്ഞതായും വ്യാപാരികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക