‘സ്പൈഡര്മാന് എക്രോസ് ദ സ്പൈഡര്‍ വേര്സി’നായി കാത്തിരിക്കുകയാണ് ലോക സിനിമാ ആരാധകർ.’സ്പൈഡര്മാന് ഇന്‍ടു ദി സ്പൈഡര്‍വേഴ്സി’ന്റെ തുടര്‍ച്ചയായ സിനിമ ആഗോള റിലീസിന് ഒരു ദിവസം മുന്നേ തന്നെ ഇന്ത്യയില്‍ പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
ജൂണ്‍ ഒന്നിനാണ് ചിത്രം ഇന്ത്യയില്‍ പ്രദർശനത്തിനെത്തുക. മൈല്‍സ് എന്ന കുട്ടി സ്പൈഡര്മാന് കഴിവ് ലഭിച്ച് മറ്റ് യൂണിവേഴ്സുകളില്‍ നിന്നുള്ള സ്പൈഡര്‍ സൂപ്പര്‍ ഹീറോകളുമായി ഒന്നിച്ച് വില്ലൻ കിംഗ് പിന്നിനെ ഇല്ലാതാക്കുന്നതാണ് ഒന്നാം ഭാഗത്തിന്റെ കഥ.
മൈല്സും ഗ്വെന്നും മള്‍ട്ടിവേഴ്സില്‍ എത്തുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മലയാളം അടക്കം ഇന്ത്യയിലെ പത്ത് പ്രാദേശിക ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയിലറും പുറത്തുവിട്ടിട്ടുണ്ട്.
ചിത്രം സംവിധാനം ചെയ്യുന്നത് ജോക്വിം ഡോസ് സാന്റോസ്, കെമ്പ് പവര്‍സ്, ജസ്റ്റിന് കെ. തോംസണ്‍ എന്നിവര്‍ ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക