ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2013 ല്‍ പുറത്തെത്തിയ ചിത്രമാണ് ദൃശ്യം. ഈ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയും അവിടെയെല്ലാം വന്‍ വിജയം നേടുകയും ചെയ്തിരുന്നു. 2021 ല്‍ എത്തിയ ദൃശ്യം 2 ഉും ഹിന്ദി അടക്കമുള്ള ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കൊറിയന്‍ ഭാഷയിലാണ് ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളും ഒരുങ്ങുകയെന്ന വാർത്തയാണ് പുറത്തുവരുന്നത്. ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്‍ഡോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭം ആയിരിക്കും കൊറിയന്‍ റീമേക്ക്. ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക