ഏറ്റവും വലിയ ഇന്ത്യൻ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2030ഓടെ ഉത്പാദനം ഇരട്ടിയാക്കാനായി 5.5ബില്യൺ ഡോളർ നിക്ഷേപിക്കും. മൊത്തം സ്ഥാപിതശേഷി രണ്ടു ദശലക്ഷം യൂണിറ്റുകൾ ഉള്ള മാരുതി സുസുക്കിയുടെ രണ്ടു പുതിയ സൗകര്യങ്ങളിലായി 2,50,000 യൂണിറ്റുകൾ വീതം വാർഷിക ഉത്പാദന ശേഷിയുള്ള അസംബ്ലി ലൈനുകൾ ഇതിനായി കമ്മീഷൻ ചെയ്യും.
വിപണി വിഹിതം കഴിഞ്ഞകാലങ്ങളിൽ ഉണ്ടായിരുന്ന 50 ശതമാനത്തോടെ അടുത്ത എത്തിക്കുക എന്നതാണ് ഉദ്ദേശം എന്ന് എം എസ് ഐ ചെയർമാൻ ആർ.സി ഭാർഗവഒരു അഭിമുഖത്തിൽ പറഞ്ഞു. എസ്യുവി ഇലക്ട്രിക് വെഹിക്കിൾ സെഗ്മെന്റുകളിൽ നിരവധി പുതിയ ലോഞ്ചുകളും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക