മീൻ വിഭവങ്ങൾ ശരീരത്തിന് നല്ലതാണെന്ന് നമുക്കറിയാം. മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആസ്മയെ തുരത്താമെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. മത്സ്യങ്ങളായ ആറ്റുമീനുകളും മത്തിയും സാൽമണുമെല്ലാം ആസ്മയ്ക്കെതിരെ പ്രതിരോധം തീർക്കുന്നുണ്ട്.
പിത്ത ദോഷം മാറാൻ ചൂടുവെള്ളത്തിൽ ഈന്തപ്പഴം
മീൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി കുട്ടികളുടെ ആഹാരം ക്രമീകരിച്ചതോടെ ആറുമാസത്തിനുള്ളിൽ ആസ്മയെ മാറ്റാൻ കഴിഞ്ഞുവെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.
മാസമുറയിലെ അസ്വസ്ഥതകൾ, മാറിട വളർച്ച, ഒപ്പം ചർമ്മ സംരക്ഷണവും ഉലുവയില നിസാരക്കാരനല്ല
കൊഴുപ്പും മധുരവും ഉപ്പും ഭക്ഷണത്തിൽ വർദ്ധിപ്പിക്കുന്നത് ആസ്മ വർദ്ധിപ്പിക്കുമെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ദശ കട്ടിയുള്ള മത്സ്യങ്ങളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന ഒമേഗ 3 യുടെ സാന്നിധ്യം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും മീൻ ശീലമാക്കിയാൽ ആസ്മയ്ക്കുള്ള സാധ്യതകൾ കുറയ്ക്കാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക