ഇതിനായി നമുക്ക് ആദ്യം വേണ്ടത് കപ്പയാണ്. ഒരു കിലോ കപ്പ ഗ്രേറ്റ് ചെയ്തതിനു ശേഷം അതിലെ വെള്ളം പോകുന്നതിനായി നന്നായി പിഴിഞ്ഞ് വയ്ക്കുക. പിന്നീട് ഇതിലേക്ക് വേണ്ടത് എരുവിന് ആവശ്യമായ പച്ചമുളക് കുറച്ച് മല്ലിയില,കനം കുറച്ച് അരിഞ്ഞ ഇഞ്ചി. രണ്ട് സവാള, രണ്ട് കാരറ്റ് എന്നിവയാണ്.
ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് മേൽപ്പറഞ്ഞ ചേരുവകൾ എല്ലാം കുറച്ചു കറിവേപ്പില കൂടി ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക.ഇത് ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ വറുത്തുകോരി സോസിനൊപ്പം ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക