ഡബ്ലിൻ: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ കൈമാറിയതിന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് വമ്പൻ പിഴയീടാക്കി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മിഷൻ. 1.3 ബില്യൻ ഡോളറാണ് (ഏകദേശം 10,000 കോടി രൂപ) പിഴ ചുമത്തിയത്. യൂറോപ്യൻ യൂനിയന്റെ വിവര കൈമാറ്റ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
2018 മേയ് 25ന് നിലവിൽ വന്ന ഇ.യു ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിന്റെ ലംഘനമാണ് മെറ്റയ്ക്കെതിരെ ചൂണ്ടിക്കാട്ടുന്നത്. ഉപയോക്താക്കളുടെ വിവരം യു.എസിലേക്ക് കൈമാറിയെന്ന് കണ്ടെത്തിയാണ് മെറ്റയ്ക്കു കീഴിലുള്ള ഫേസ്ബുക്കിനെതിരെയാണ് കുറ്റാരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക