ബൈക്ക് റൈഡറുകള്‍ക്കായി ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഒരു കമ്പനി പ്രഖ്യാപിച്ച് തമിഴ് താരം അജിത്ത് കുമാര്‍. എകെ മോട്ടോ റൈഡ് എന്നാണ് കമ്പനിയുടെ പേര്. ഇത് സംബന്ധിച്ച് ഒരു വാര്‍ത്താ കുറിപ്പും അജിത്ത് കുമാര്‍ പുറത്തിറക്കിയിട്ടുണ്ട്.
“ജീവിതം ഒരു മനോഹര യാത്രയാണ്. അതിന്റെ വളവുകളെയും തിരിവുകളെയും നീണ്ട പാതകളെയുമൊക്കെ പുല്കുക”, എനിക്ക് ജീവിതത്തില്‍ ഏറ്റവും സ്നേഹം തോന്നിയ ഒരു വാചകമാണ് ഇത്. മോട്ടോര്‍സൈക്കിളുകളോടും തുറസ്സുകളോടും എനിക്കുള്ള അഭിനിവേശത്തെ പ്രൊഫഷണല്‍ ആയ ഒരു പ്രസ്ഥാനത്തിലേക്ക് ഞാന്‍ കൊണ്ടുവരികയാണ്, എകെ മോട്ടോ റൈഡ് എന്ന മോട്ടോര്‍സൈക്കിള്‍ ടൂറിംഗ് കമ്പനിയുടെ രൂപത്തില്‍. റൈഡേഴ്സിനും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ഇന്ത്യയിലും വിദേശത്തുമായുള്ള യാത്രകളാണ് എകെ മോട്ടോ റൈഡ് വാഗ്ദാനം ചെയ്യുന്നത്.
സുരക്ഷയ്ക്കും സ്വാസ്ഥ്യത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, അവധാനതയോടെ പരിരക്ഷിക്കപ്പെട്ട അഡ്വഞ്ചര്‍ ടൂറിംഗ് സൂപ്പര്‍ബൈക്കുകള്‍ എകെ മോട്ടോ റൈഡ് ലഭ്യമാക്കും. യാത്രകള്‍ക്കിടെ അവയുടെ പരിരക്ഷയും ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക