പ്രയാഗ്രാജ്: കാറിന്റെ ബോണറ്റില്‍ ഇരുന്നു സഞ്ചരിച്ച് വീഡിയോ ഷൂട്ട് ചെയ്ത ‘കല്യാണപ്പെണ്ണി’ന് പിഴയിട്ട് ഗതാഗത വകുപ്പ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. 16,500 രൂപയാണ് പിഴയിട്ടത്.
സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനായാണ് വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോ വൈറല്‍ ആവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗതാഗത വകുപ്പ് പിഴയടക്കാനുള്ള അറിയിപ്പ് നൽകിയത്.
വധുവിന്റ വേഷത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ സ്കൂട്ടര്‍ ഓടിക്കുന്ന വീഡിയോയും ഇവരുടെ അക്കൗണ്ടില്‍ ഉണ്ട്. ബോണറ്റില്‍ ഇരുന്നു യാത്ര ചെയ്തതിന് 15,000 രൂപയും ഹെല്‍മറ്റ് ഇല്ലാതെ സ്കൂട്ടര്‍ ഓടിച്ചതിന് 1500 രൂപയുമാണ് പിഴ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക