ഊട്ടി പുഷ്പമേളയ്ക്ക് ഇന്ന് സമാപനമാകും. ഞായറാഴ്ച പുഷ്പമേളയിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മാത്രമല്ല, നീലഗിരിയിലേക്കുള്ളവരും ഊട്ടിയിലെത്തിയിരുന്നു. തിരക്ക് മൂലം വലിയ ഗതാഗത കുരുക്കും ഉണ്ടായി.
പ്രമേഹം നിങ്ങളുടെ പല്ലുകളെ എങ്ങനെ ബാധിക്കുന്നു?
ചേറിങ് ക്രോസ്, മൈസൂരു റോഡ്, ഗാർഡൻ റോഡ്, കോത്തഗിരി റോഡ് എന്നിവിടങ്ങളിലായിരുന്നു വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. അതേസമയം, ഇത്തവണ ‘ഊട്ടി 200’ ആഘോഷത്തിന്റെ ഭാഗമായി ബലൂൺ ഉല്ലാസവും ഒരുക്കിയിരുന്നു. ഊട്ടി തീട്ടുക്കലിനടുത്ത് ക്രസന്റ് സ്കൂൾ മൈതാനത്താണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക