റഷ്യൻ വിപണിയിലെ വിൽപ്പന വർദ്ധനവും വൈദ്യുത വാഹനരംഗത്തെ സ്വാധീനവും കാരണം ആഗോളതലത്തിലെ വാഹനം കയറ്റുമതിയിൽ ജപ്പാനെ പിന്തള്ളി ചൈന ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023 ആദ്യപാദത്തിൽ 58% എന്ന വൻകുതിപ്പാണ് ചൈന നടത്തിയിരിക്കുന്നത് എന്ന് നിക്കേയ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജപ്പാന് 9.50 ലക്ഷം വാഹനങ്ങൾകയറ്റുമതി ചെയ്യാൻ സാധിച്ചപ്പോൾ ഇതേ കാലയളവിൽ 10.7 ലക്ഷം വാഹനങ്ങളാണ് ചൈന വിദേശത്തേക്ക് കയറ്റുമതി ചെയ്തത്. ഉക്രൈൻ അധിനിവേശത്തിനു പിന്നാലെ അമേരിക്കയുമായി സഖ്യത്തിലുള്ള രാജ്യങ്ങൾ റഷ്യൻ വിപണിയിൽ നിന്നും പിന്മാറിയ അവസരം ചൈന മുതലാക്കുകയും ചെയ്തു.
പരമ്പരാഗതമായി ജാപ്പനീസ് വാഹനങ്ങൾക്ക് മുൻതൂക്കമുള്ള തെക്കുകിഴക്കാൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കടന്നുവരാൻ ചൈനയ്ക്ക് മുതൽക്കൂട്ടായത് വൈദ്യുത വാഹന മേഖലയിലെ കരുത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക