ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമാണ് ചന്ദ്രയാൻ 3. ജൂലൈ 12ന് ചാന്ദ്രയാൻ 3 വിക്ഷേപിച്ചേക്കുമെന്നാണ് വിവരം. ചാന്ദ്രയാൻ 2ൽ നിന്ന് വ്യത്യസ്തമായി പുതിയ ദൗത്യത്തിൽ ഉപഗ്രഹം ഇല്ല എന്നതാണ് പ്രത്യേകത.
പണി പോയത് 2 ലക്ഷം പേർക്ക്; ടെക്കികൾക്കിത് മോശം വർഷം
ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരിക്കും വിക്ഷേപണം നടക്കുക.
ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറക്കുന്ന രീതിയിലായിരിക്കും ദൗത്യം. ഘടനാപരമായ പരിഷ്കാരങ്ങളോടെ കൂടുതൽ കരുത്തുറ്റ രീതിയിലാണ് പുതിയ ദൗത്യത്തിലെ ലാൻഡർ വികസിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക