മലയാളികളുടെ പ്രിയ താരങ്ങളായിരുന്നു നയൻതാരയും മീര ജാസ്മിനും. നയൻതാര മലയാളത്തിൽ ഇപ്പോൾ സജീവമല്ല. മീര ജാസ്മിൻ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇപ്പോൾ നയൻതാരയും മീരാ ജാസ്മിനും ഒരുമിക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥും മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
പ്രശസ്ത നിർമാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതേസമയം നിലവിൽ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലാസ്യനാഗരാജും ചിത്രത്തിൽ പ്രധാന വേഷം കെെകാര്യം ചെയ്യുന്നുണ്ട്.
വെെ നോട്ട് സ്റ്റുഡിയോസാണ് സിനിമ നിർമ്മിക്കുന്നത്. സംഗീതം നൽകുന്നത് ശക്തിശ്രീ ഗോപാലൻ, ഛായാഗ്രഹണം – വിരാജ് സിംഗ് ഗോഹിലുമാണ്. സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക