ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി നിത്യ മേനോൻ. മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് നിത്യാമേനോൻ. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ നിത്യ വളരെ വേഗത്തിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.
അപൂർവ്വരാഗം, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ് തുടങ്ങി നിരവധി ചിത്രങ്ങൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ. നടി എന്നതിനപ്പുറം മികച്ചൊരു ഗായിക കൂടിയാണ് നിത്യ. അതേസമയം, ഇത്തവണത്തെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കുള്ള ജൂറി പരാമർശമാണ് നിത്യ സ്വന്തമാക്കിയത്.
ഫിലിം ക്രിട്ടിക്സ് പുരസ്കാരം; മികച്ച നവാഗത പ്രതിഭയായി മൈക്കിലൂടെ രഞ്ജിത്ത് സജീവ്
ഇന്ദു സംവിധാനം ചെയ്ത 19 (1) (a) എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ചിത്രം സംവിധാനം ചെയ്തതിന് ഇന്ദുവിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിജയ് സേതുപതിയോടൊപ്പമാണ് നിത്യ സിനിമയിൽ വേഷമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക