അന്തരിച്ച ആര്‍ആര്‍ആര്‍ വില്ലന്‍ റേ സ്റ്റീവന്‍സണ്‍ ആദരാഞ്ജലി അര്‍പ്പിച്ച് എസ് എസ് രാജമൗലി രംഗത്ത്. ഹോളിവുഡ് നടന് റേ സ്റ്റീവന്‍സണ്‍ 58-ആം വയസ്സിലാണ് അന്തരിച്ചത്. എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ മിസ്റ്റര്‍ സ്കോട്ട് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹത്തിന് ഏറെ ആരാധകർ ഉണ്ടായത്.
റേയുടെ വിയോഗം ഞെട്ടലോടെയാണ് കേട്ടത് എന്നാണ് ആര്‍ആര്‍ആറിന്റെ സെറ്റില്‍ നിന്നുള്ള ഒരു ത്രോബാക്ക് ചിത്രം സഹിതം റേ സ്റ്റീവന്സണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജമൗലി കുറിച്ചത്. റേ സ്റ്റീവന്‍സനെ അനുസ്മരിച്ചുകൊണ്ടുള്ള തന്റെ ട്വീറ്റില്‍, സിനിമാ സെറ്റുകളില്‍ അദ്ദേഹം എത്രമാത്രം ഊര്ജ്ജസ്വലനായിരുന്നുവെന്ന് രാജമൗലി ഓർത്തെടുത്തു.
ഈ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല. റേ അദ്ദേഹത്തോടൊപ്പം സെറ്റിലേക്ക് വളരെയധികം ഊര്‍ജ്ജവും ഉന്മേഷവും കൊണ്ടുവന്നു. അത് എല്ലാവരിലേക്കും പകര്‍ന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് സന്തോഷമായിരുന്നു. എന്റെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നാണ് റേ സ്റ്റീവന്സണിന് അന്ത്യോപചാരം അര്‍പ്പിച്ച് എസ്എസ് രാജമൗലി ട്വിറ്ററില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക