ഒട്ടേറെ പുതുമകളുമായാണ് ഫോക്സ്വാഗൺ ടൈഗൂൺ 2023 ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്.സുരക്ഷയിലും വിലയിലും മാറ്റങ്ങളുമായി എത്തിയ ഈ പ്രീമിയം എസ് യു വി പഴയ മോഡലിനെക്കാൾ 50000രൂപ വർധനവോടെയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
പ്രധാനമായും ഇന്റീരിയർ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ് ഇതിന്റെ പ്രത്യേകത പുതിയ ഡ്യൂവൽ ടോൺ ഗ്രേ ഇന്റീരിയറുകളും വയർലെസ് മൊബൈൽ ചാർജറും. ലെവൽ വൺ ADAS വാഹനത്തിൽ കൊണ്ടുവന്നിരിക്കുന്ന മറ്റൊരു പുതിയ ഫീച്ചർ.
പുതിയ പാർക്ക് അസിസ്റ്റിലൂടെ ഒരു ബട്ടൺ അമർത്തിയാൽ സ്റ്റിയറിങ്ങിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും കാർ പാർക്കിംഗ് സ്ഥലത്തേക്ക് തനിയെങ്ങുകയും ചെയ്യും. എന്നാൽ പെടലുകളുടെ നിയന്ത്രണം ഡ്രൈവറിൽ തന്നെയായിരിക്കും.വിലക്കും പെർഫോമൻസിനും പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്നതിനാൽ വില കൂടുതൽ എന്നത് ഉപഭോക്താക്കൾ വാഹനം വാങ്ങാതിരിക്കുന്നതിന് ഒരിക്കലും കാരണമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക