നൈട്രിക് ഓക്സൈഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ സഹായകമാകുന്ന ഒന്നാണ്. നാം കഴിക്കുന്ന പല പച്ചക്കറികളിലും നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ ശരീരം സ്വാഭാവികമായി നിർമ്മിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദാർത്ഥങ്ങളിലൊന്ന് നൈട്രിക് ഓക്സൈഡ് ആണ്. ശരീരത്തിലേക്ക് ഓക്സിജനും പോഷകങ്ങളും വിതരണത്തിന് ഇവ പ്രധാന പങ്ക് വഹിക്കുന്നു. നൈട്രിക് ഓക്സൈഡ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ഡാർക്ക് ചോക്ലേറ്റ് ആണ് പട്ടികയില്‍ ആദ്യത്തേത്. 70 മുതൽ 80 ശതമാനം വരെ കൊക്കോ അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നു. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ജൈവ പദാർത്ഥങ്ങളായ ഫ്ലേവനോൾസ് ആണ് നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നത്.
രണ്ട്…
ചീരയാണ് അടുത്തത്. ഇവ പതിവായി കഴിക്കുന്നതിലൂടെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കാനും അതുവഴി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സാധിക്കും.
മൂന്ന്…
പുളിയുള്ള സിട്രിസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും.
നാല്…
മാതളത്തിന്റെ കുരുവില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത് നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നു.
അഞ്ച്…
ബീറ്റ്റൂട്ട് ആണ് അവസാനമായുള്ളത്. നൈട്രിക് ഓക്സൈഡിനുള്ള ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് ബീറ്റ്റൂട്ട് ആണ്. ഇതിനായിബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക