മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം വൻ കളക്ഷൻ റെക്കോര്‍ഡുകള്‍ നേടിയ ചിത്രമാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ‘വീര രാജ വീര’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ഇളങ്കോ കൃഷ്ണനാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ശങ്കര്‍ മഹാദേവൻ, കെ എസ് ചിത്ര, ഹരിണി എന്നിവര്‍ ആലപിച്ചിരിക്കുന്നു. ജയം രവിയും ശോഭിത ധൂലിപാലയുണ് ഗാനരംഗത്ത് ഉള്ളത്. നേരത്തെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടപ്പോള്‍ തന്നെ ഇത് വൻ ഹിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക