തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ അഗ്നിശമന സേനാംഗം രഞ്ജിത് മരിച്ചത് കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് ദേഹത്തേക്ക് വീണതുമൂലം. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിത് കുടുങ്ങിപ്പോകുകയായിരുന്നു. സാരമായി പരുക്കേറ്റ രഞ്ജിത്തിനെ പുറപ്പെട്ട് കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നരയോടെ മരിക്കുകയായിരുന്നു. തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഫയര്‍മാനാണ് രഞ്ജിത്.
പുലർച്ചെ 1.30ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. കൂട്ടിയിട്ട ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. തീ നിലവിൽ നിയന്ത്രണവിധേയമാണെന്ന് അഗ്നിശമന സേന അറിയിച്ചു. സംഭവം അറിഞ്ഞതോടെ ജില്ലയിൽ നിന്നുള്ള മുഴുവൻ ഫയർ ഫോഴ്സ് യൂണിറ്റുകളും ഉടൻ സ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക