ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ടെന്ന് അമ്മ വിമല ശ്രീനിവാസന്. ആളുകള്‍ ധ്യാനിന്റെ ഇന്റര്‍വ്യൂ കാണുന്നത് വളരെ തമാശയോടെയാണെന്നും വിമല പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിമല. ശ്രീനിവാസനും അഭിമുഖത്തില്‍ പങ്കടുത്തിരുന്നു.
‘ധ്യാനിന്റെ അഭിമുഖങ്ങളൊന്നും ഞാന്‍ അധികം കാണാറില്ല. അതൊക്കെ കാണുമ്പോള്‍ എനിക്ക് സങ്കടം വരാറുണ്ട്. അതുകൊണ്ട് അവന്റെ എല്ലാ അഭിമുഖങ്ങളൊന്നും ഞാന്‍ കാണാറില്ല. ആളുകള്‍ എല്ലാം വളരെ തമാശയായിട്ടാണ് അവന്റെ സംസാരം കാണുന്നത്. അതാണ് ഞാന്‍ അധികവും അഭിമുഖങ്ങള്‍ കാണാത്തത്,’ വിമല പറഞ്ഞു.
അവൻ ചെറുപ്പത്തിൽ പഠിക്കാൻ മിടുക്കനായിരുന്നു. വിനീതിനെക്കാൾ ഷാർപ് ബ്രെയിൻ ആയിരുന്നു. അച്ഛൻ തന്നെ അവനൊരു പ്രൈസ് കൊടുക്കുന്ന ഫോട്ടോ ഉണ്ട്. ആ സമയത്ത് വിനീതിന് മാപ്പിള പാട്ടിന് സ്കൂൾ യൂത്ത്ഫെസ്റ്റിവലിൽ സ്റ്റേറ്റ് പ്രൈസ് കിട്ടിയിരുന്നു. അച്ഛൻ തന്നെയാണ് രണ്ടുപേർക്കും അവാർഡ് നൽകിയത്. വിമല ശ്രീനിവാസൻ പറയുന്നു. അതേസമയം, ധ്യാൻ എന്തിനെപ്പറ്റി പറഞ്ഞതാണ് വിഷമിപ്പിച്ചതെന്ന് അവതാരകൻ ചോദിച്ചിട്ടും വിമല ശ്രീനിവാസൻ വ്യക്തമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക