അടുത്തകാലത്ത് നിവിൻ പോളിയോളം സമൂഹമാധ്യമങ്ങളിൽ ആക്രമണം നേരിട്ട മറ്റൊരു നടൻ ഉണ്ടാകില്ല. ഒരുകാലത്ത് ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ താരമാണ് നിവിൻ പോളി.
“അബ്രഹാമിന്റെ സന്തതികൾ” എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച ഹനീഫ് അദെനിയുടെ പുതിയ ചിത്രത്തിൽ അദ്ദേഹം ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞു. നിവിൻ പോളിയുടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ഷൂട്ടിങ് ആരംഭിച്ച മറ്റൊരു ചിത്രമാണ് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന “താരം”. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചർസും ചേർന്ന് നിർമിക്കുന്ന നിവിന്റെ 42മത്തെ ചിത്രത്തിൽ ഇദ്ദേഹത്തെ കൂടാതെ ജാഫർ ഇടുക്കി,വിനയ് ഫോർട്ട്, വിജിലേഷ്,മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും അഭിനയിക്കുന്നു.
തമിഴ് സിനിമ “ഏഴു കടൽ ഏഴു മലൈ” ആണ് റിലീസിനൊരുങ്ങിയ മറ്റൊരു സിനിമ.”ആക്ഷൻ ഹീറോ ബിജു” വിന്റെ രണ്ടാം ഭാഗം,ആര്യൻ രമണി ഗിരിജാ വല്ലഭൻ ഒരുക്കുന്ന ചിത്രം,ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഒരു ചിത്രം,ഇപ്പോൾ 100കോടി ക്ലബ്ബിൽ കയറിയ ചിത്രം സംവിധാനം ചെയ്ത ജൂഡ് ആന്റണി ജോസഫും ഒത്തുള്ള നിവിന്റെ രണ്ടാമത്തെ സിനിമ എന്നിവയാണ് നിവിൻ പോളി യുടേതായി പുറത്തു വരാനിരിക്കുന്ന ചിത്രങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക