പുത്തൻ സവിശേഷതകളുമായി നോക്കിയ സി32 കഴിഞ്ഞദിവസം വിപണിയിലെത്തി. 8999 രൂപ മുതലാണ് മികച്ച സവിശേഷതകളുമായി വിപണിയിൽ എത്തിയ നോക്കിയ സി32 സ്മാർട്ട് ഫോണിന്റെ വില ആരംഭിക്കുന്നത്.
ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടി, രണ്ട് സ്റ്റോറേജ് വേരിയന്റുകൾ, മൂന്ന് കളർ ഓപ്ഷനുകൾ, മൂന്നു ദിവസ ബാറ്ററി കപ്പാസിറ്റി എന്നിവ നോക്കിയ സി 32ന്റെ പ്രത്യേകതകളാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്ള നോക്കിയ സി 32 വേരിയന്റിന് 8999 രൂപയും 4 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്റിന് 9499 രൂപയുമാണ് വിലവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക