ഇന്ന് നമ്മൾ ചമ്മന്തി ചോറാണ് ഉണ്ടാക്കുന്നത്. ഇതിനായി ആദ്യം വേണ്ടത് ചോറ് തന്നെയാണ്. ഇനി വേണ്ടത് ചമ്മന്തി റെഡിയാക്കി എടുക്കുകയാണ്. ഇതിനായി അരക്കപ്പ് തേങ്ങ ചിരകിയതിലേക്ക് ചെറിയ ഉള്ളി, രണ്ട് ചെറിയ കഷണം ഇഞ്ചി ഒരു ടീസ്പൂൺ മുളകുപൊടി വളരെ കുറച്ച് വാളൻപുളി രണ്ട് ഉണക്കമുളക് ആവശ്യത്തിന് കറിവേപ്പില പാകത്തിന് ഉപ്പ് ചേർത്ത് വെള്ളമില്ലാതെ അരച്ചെടുക്കുക.
പിന്നീട് ഒരു പാൻ വച്ച് എണ്ണയൊഴിച്ച് ചൂടാക്കി യ കടുകും കറിവേപ്പിലയും വറ്റൽമുളകും ഇട്ട് പൊട്ടിക്കുക.പിന്നീട് ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ചമ്മന്തിയും എടുത്തുവെച്ച ചോറും കൂടി ചേർത്തുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. അടിപൊളി ചമ്മന്തി ചോറ് റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക