‘ഹാര്‍ട്ട് അറ്റാക്ക്’ അഥവാ ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. ഇപ്പോൾ ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാത കേസുകള്‍ കൂടുകയാണ്.
എന്നാല്‍, ഹൃദയാഘാതം സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിയ്ക്കുകയാണ്. ,പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നു. അതായത്, ഹാര്‍ട്ട് അറ്റാക്ക് കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നത് സ്ത്രീകളിലാണ് .
ഹാര്‍ട്ട് അറ്റാക്ക് സ്ത്രീകളിലും പുരുഷന്മാരിലും ഏറെ വ്യത്യസ്തതകളോടെ ഉണ്ടാവാം എന്നാണ് വിലയിരുത്തൽ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ‘ഹാര്‍ട്ട് അറ്റാക്ക്’ മൂലം കൂടുതലും മരണത്തിന് കീഴടങ്ങുന്നത് എന്ന നിര്‍ണായക വിവരമാണ്പുറത്തുവരുന്നത്. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും പുകവലി പോലെയുള്ള ദുശീലങ്ങളും ഇതിന് കാരണമായി വരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക