ബസ് സമരത്തെ ചൊല്ലി ഉടമകള്‍ തമ്മില്‍ ഭിന്നത. സര്‍വീസ് നിര്‍ത്തി സമരത്തിനില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്. പകരം, സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് മരണംവരെ നിരാഹാരം കിടക്കും. അതേസമയം, ജൂണ്‍ ഏഴു മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് സംയുക്ത സമരസമിതിയും പ്രഖ്യാപിച്ചു.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്ധിക്കിപ്പിക്കണമെന്ന കാര്യത്തില്‍ ബസ് ഉടമകളുടെ സംഘടനകള്‍ക്ക് യോജിപ്പുണ്ട്. പക്ഷേ, സര്‍വീസ് നിര്‍ത്തിയുള്ള സമര പ്രഖ്യാപനത്തോട് സംഘടനകള്‍ തമ്മില്‍ യോജിപ്പില്ല. അടുത്തമാസം ഏഴുമുതല്‍ അനിശ്ചിതകാല സമരമെന്ന് ബസ് ഉടമ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക