നാസിക്ക്: പ്രമുഖ ബോളിവുഡ്, മിനിസ്ക്രീൻ നടന് നിതേഷ് പാണ്ഡെ (50) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി മുംബൈയിലെ ഇഗത്പൂരിൽ എത്തിയ നിതേഷിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
25 വര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ് നിതേഷ്. തൊണ്ണൂറുകളില്‍ നാടകവേദിയില്‍ അരങ്ങേറ്റം കുറിച്ച നിതേഷ് പിന്നീട് സിനിമാ, സീരിയല്‍ രംഗത്ത് സജീവായി. ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിരുന്നു. ബദായി ഹോ, ശാദി കേ സൈഡ് എഫക്ട്സ്, രംഗൂണ്‍, ഹോസ്ല കാ ഘോസ്ല തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍.
അനുപമയാണ് അവസാനം അഭിനയിച്ച പരമ്പര. ഏക് പ്രേം കഹാനി, പ്യാർ കാ ദർദ് ഹേ മീത്താ മീതാ പ്യാരാ പ്യാരാ, സായ, ദുർഗേഷ് നന്ദിനി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. ഡ്രീം കാസിൽ പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു സ്വതന്ത്ര പ്രൊഡക്ഷൻ ഹൗസും നിതേഷിനുണ്ടായിരുന്നു. നടി അർപിത പാണ്ഡെയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക