വിവാദ ചിത്രം ദ കേരള സ്റ്റോറി കാണാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് കർണാടകയിലെ കോളേജ്. ഇൽകലിലെ എസ്.വി.എം ആയുർവേദിക് മെഡിക്കൽ കോളജിലെ ബിഎഎംഎസ്, പിജി കോഴ്സുകളിലെ വിദ്യാർത്ഥികളെയാണ് കോളജ് മാനെജ്മെന്റ് സിനിമ കാണാൻ നിർബന്ധിച്ചത്. ഇതിനായി സൗജന്യ ടിക്കറ്റും അവധിയും വിദ്യാർത്ഥികൾക്ക് അധികൃതർ അനുവദിച്ചു.
ബുധനാഴ്ച പന്ത്രണ്ടരയ്ക്ക് ശ്രീനിവാസ് ടാക്കീസിലാണ് ചിത്രത്തിന്റെ സ്ക്രീനിംഗ് ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ് ഇതിനായി നിർത്തിവയ്ക്കുകയും ചെയ്തു. പ്രിൻസിപ്പൽ കെ.സി ദാസ് ഇതു സംബന്ധിച്ച നിർദേശം പുറപ്പടുവിച്ചു.
കേരളത്തിൽനിന്നുള്ള പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റി ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു എന്നാരോപിക്കുന്ന സിനിമ ഈ മാസം അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. ആദ ശർമ്മയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക