മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘കാതൽ- ദി കോർ’ ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റ് പുറത്തിറക്കി. മമ്മൂട്ടിയും ജിയോ ബേബിയും മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കാതൽ- ദി കോർ’ ന് ഉണ്ട്. മമ്മൂട്ടിയും ജ്യോതികയും മുഖാമുഖം ഇരിക്കുന്ന ചിത്രമാണ് സെക്കൻഡ് ലുക്ക് പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ.
ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും അൽപമേറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്ന് ലഭിക്കുന്ന സൂചന.
ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക