ചെന്നൈ: 78-ാം പിറന്നാൾ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മലയാളത്തിലായിരുന്നു സ്റ്റാലിൻ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്.
കേരള മുഖ്യമന്ത്രിയും പ്രിയ സുഹൃത്തുമായ പിണറായി വിജയന് പിറന്നാൾ ആശംസകൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയഗാഥ രചിക്കുന്ന പിണറായി വിജയന് ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ എന്നും അദ്ദേഹം പങ്കുവച്ച കുറിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക