വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ വീണ്ടും പറന്നുയർന്ന് വിമാനം. ഛണ്ഡീഗഡിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച ഇൻഡിഗോ വിമാനമാണ് പറന്നുയർന്നത്. ഇത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. വിമാനത്തിൽ നൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ചണ്ഡീഗഡിൽ നിന്നുള്ള ഇൻഡിഗോ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനായി റൺവേയിൽ വീൽ തൊട്ടതിന് പിന്നാലെ പറന്നുയരുകയായിരുന്നു.
പറന്നുയർന്നതിനു ശേഷം ഏകദേശം 20 മിനിറ്റോളം നേരം വിമാനം ആകാശത്തിലായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശയവിനിമയത്തിലെ വ്യക്തതക്കുറവാണ് ഇത്തരത്തിൽ പ്രശ്നത്തിനു കാരണമായത് എന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക