മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോളിനെ വില്ലനാക്കുന്നത്. ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടുകയും ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്നങ്ങളിലേക്ക്. ഇതുകൊണ്ട് തന്നെ ജീവിതശൈലിയില്‍ മാറ്റം വരുത്തി, കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
കൊളസ്ട്രോളിനെ കുറയ്ക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ഈ പട്ടികയില്‍ ചീരയാണ് ആദ്യമായി ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ ഏറ്റവും മുന്നിലാണ് ചീര. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയായെന്ന് ചീരയെ പറയാം. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും.
രണ്ട്…
ധാരാളം ആരോഗ്യ ഗുണങ്ങളുളള പഴമാണ് അവക്കാഡോ. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളം അവക്കാഡോയിൽ ഉണ്ട് . കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് ഉത്തമമാണ്.
മൂന്ന്…
ഡാര്‍ക്ക് ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയിലുള്ളത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കുന്നു.
നാല്…
സിട്രസ് പഴങ്ങളായ ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും മറ്റും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറയ്ക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്…
ക്യാരറ്റ് ആണ് അടുത്തത്. നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ചീത്ത കൊളസ്ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നു.
ആറ്…
ദിവസവും ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.
ഏഴ്…
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.
എട്ട്…
നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറിയാണ് കോളിഫ്ലവറിൽ. കലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റുന്നു. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഇവ അനുയോജ്യമാണ്.
ഒമ്പത്…
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്സുകള്‍ നല്ലതാണ്. അതിനാല്‍ ദിവസവും ഒരു പിടി നട്സ് കഴിക്കുക.
പത്ത്…
അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് പപ്പായ ആണ്. പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക