ഉത്തർപ്രദേശിൽ വിവാഹ സൽക്കാരത്തിനിത്യ 70ലധികം ആളുകൾ ആശുപത്രിയിൽ. മദർപൂർ ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിൽ രസഗുള കഴിച്ച ആളുകളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ കുട്ടികളുമുണ്ട്. അതിനാൽ നിലവിൽ നിരീക്ഷണത്തിലാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗരിമ സിംഗ് പറഞ്ഞു.
വിവാഹ വിരുന്നിലെ ഭക്ഷണം കഴിച്ച 200 ഓളം ആളുകളിൽ 70 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധഉണ്ടായത്. ഭക്ഷണത്തിന് ശേഷം രസഗുള കഴിച്ചതോടെ ഛർദ്ദിയും വയറിളക്കവും ഉണ്ടാവുകയായിരുന്നു.
ജില്ലാ ആശുപത്രിയിൽ കഴിയുന്ന എല്ലാ രോഗികളുടെയും നില തൃപ്തികരമാണെന്നും ചിലരെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയതായും ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ശക്തി ബസു അറിയിച്ചു. വിരുന്നിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും രസഗുള കഴിച്ചതായും ഇവർക്കെല്ലാം ശീരീക അസ്വസ്ഥതകളുണ്ടായെന്നും പല ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക