എന്റെ പ്രിയപ്പെട്ട ആന്റണിക്ക് പിറന്നാൾ ആശംസകൾ എന്നാണ് നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മലയാള സിനിമാ ലോകത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. വർഷങ്ങളേറെയായി മോഹൻലാലിന്റെ നിഴൽ പോലെ ആന്റണി കൂടെയുണ്ട്.
കാര്‍ത്തി ചിത്രം ജപ്പാൻറെ ടീസര്‍ പുറത്ത്
ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് ആന്റണി പെരുമ്പാവൂർ. ആന്റണിയുടെ ജന്മദിനമാണിന്ന്. അതുപോലെതന്നെ വിവാഹ വാർഷികവും. ‘ആന്റണി, നിന്റെ സാമീപ്യവും സ്നേഹവും സൗഹൃദവും തീർത്തും അനുഗ്രഹമായി തോന്നുന്നുണ്ട് എന്നാണ് ജന്മദിനത്തിൽ മോഹൻലാൽ കുറിച്ചത്.
‘ആദിപുരുഷ്’ ലെ ഗാനം വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് പ്രഭാസ്
അതേസമയം, ആന്റണിക്കും ഭാര്യ ശാന്തിക്കും വിവാഹ വാർഷികാശംസയും പ്രിയ സുഹൃത്തായ മോഹൻലാൽ നേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക