പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷകൾ ജൂൺ രണ്ട് മുതൽ സ്വീകരിക്കും. ജൂണ്‍ 13 നായിരിക്കും ട്രയൽ അലോട്ട്മെന്റ് ഉണ്ടാകുക. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലകം വഴിയാണ് അപേക്ഷ. ജൂൺ രണ്ട് മുതൽ ഒൻപത് വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
ജൂണ്‍ 19ന് ആദ്യ അലോട്ട്മെന്റും അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനും നടക്കും. പ്രധാന ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുകായും ചെയ്യും. ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികള്‍ അവസാനിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക