ഇൻസ്റ്റാഗ്രാം റീൽസിനായി മയിലിന്റെ പീലി പറിച്ച കുട്ടിയ്ക്ക് എതിരെ വനംവകുപ്പ് അധികൃതർ കേസെടുത്തു. മദ്ധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് വനംവകുപ്പ് അധികൃതർ കുട്ടിക്കെതിരെ കേസെടുത്തത്.
ഒരു ആൺകുട്ടി മയിലിനെ പിടിച്ച് അതിന്റെ പീലികളും തൂവലും പറിച്ചു കളയുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒരു പെൺകുട്ടി അടുത്ത് ഇരിക്കുന്നതും വീഡിയോയിൽ കാണാം. മറ്റാെരു യുവാവാണ് ഈ വീഡിയോ എടുത്തത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നിരവധി പേർ വീഡിയോ ഷെയർ ചെയുകയും ഉണ്ടായി. ഇതിന് പിന്നാലെയാണ് അധികൃതർ നടപടിയെടുത്തത്.
റീത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മയിലിനെ ഉപദ്രവിച്ച സംഭവം റിപ്പോർട്ട് ചെയ്തത്. വെെറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുവാവിനെ തിരിച്ചറിഞ്ഞതായും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡി എഫ് ഒ) ഗൗരവ് ശർമ്മ പറഞ്ഞു. കട്നിയിലെ റീത്തി പ്രദേശവാസിയായ അതുൽ എന്ന ആൺകുട്ടിയ്ക്ക് എതിരെയാണ് കേസെടുത്തത്. പ്രതിയെ പിടികൂടാൻ പൊലീസ് സംഘം വീട്ടിൽ എത്തിയപ്പോൾ കുട്ടിയുണ്ടായിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക