ഈ വർഷം അവസാനം തന്നെ ടെസ്ല അതിന്റെ പുതിയ പ്ലാന്റ് ഇന്ത്യയിൽ തുടങ്ങാൻ സാധ്യത. അതിനായി പുതിയ സ്ഥലം കണ്ടെത്തിയെന്ന്പറഞ്ഞ ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇലോൺ മസ്ക് എന്നാൽ ആ സ്ഥലം എവിടെയാണ് എന്ന് പറഞ്ഞില്ല. എന്നാൽ അത് ഇന്ത്യയിലല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തീർച്ചയായും എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
ഇതിനായി ടെസ്ലയുടെ ഉന്നതതല ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.ഇന്ത്യയിൽ ബാറ്ററി പ്ലാന്റും നിർമാണശാലയും തുടങ്ങാനാണ് ടെസ്ലയുടെ പദ്ധതിയെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക