ഒരു കിലോ മാങ്ങയുടെ വില നമുക്ക് ഊഹിക്കാവുന്നതാണ്. ഇനം അനുസരിച്ച് വില കൂടിയും കുറഞ്ഞും വരും. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്ക്ക് 2.70 ലക്ഷം രൂപ വരെ കിട്ടുന്ന മാങ്ങയുണ്ട്. അതിശയോക്തി തോന്നുമെങ്കിലും സംഭവം സത്യമാണ്. തമിഴ്നാട്ടിലെ ഒരു മുൻ കൃഷി ഓഫീസർ ഈ മാമ്പഴം ഉത്പാദിപ്പിക്കുന്നുമുണ്ട്. ജപ്പാനിലെ മിയാസാക്കി നഗരത്തിൽ വളരുന്ന Eggs of the sun എന്നും അറിയപ്പെടുന്ന മിയാസാക്കി മാമ്പഴം ആണിത്.
ഈ മാമ്പഴങ്ങൾ പാകമാകുമ്പോൾ പർപ്പിൾ നിറമാകും. അതുപോലെ തന്നെ മറ്റേതൊരു മാമ്പഴത്തേക്കാളും 25% കൂടുതൽ പഞ്ചസാരയുടെ അളവ് ഇത് കൂടുതലായിരിക്കും. അതിനാൽ അവ മറ്റ് മാമ്പഴങ്ങളേക്കാൾ വളരെ അധികം മധുരം കൂടിയ ഇനമാണ്.
തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ നിന്നുള്ള മുൻ ഡെപ്യൂട്ടി കൃഷി ഓഫീസർ കൃഷ്ണനാണ് തന്റെ ടെറസ് ഗാർഡനിൽ ഈ മാമ്പഴം വളർത്തിയെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി താൻ മിയാസാക്കി മാമ്പഴം വളർത്തുന്നു എന്നും ഇപ്പോൾ അത് പാകമായിരിക്കുന്നു എന്നുംഅദ്ദേഹം പറയുന്നു. തന്റെ ടെറസിലാണ് താൻ ഈ മാങ്ങകൾ വളർത്തിയെടുക്കാൻ പരിശ്രമിച്ചത്. ആ പരിശ്രമം ഫലം കണ്ടു എന്നും കൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക