വിദഗ്ധരുടെ അഭിപ്രായത്തിൽ സ്ത്രീകൾ ഒരു ദിവസം കുറഞ്ഞത് 2.5 ലിറ്റർ വെള്ളവും പുരുഷന്മാർ ഒരു ദിവസം കുറഞ്ഞത് 3.5 ലിറ്റർ വെള്ളവുമെങ്കിലും കുടിക്കണം എന്നാണ്. എന്നിരുന്നാലും, ചില ആളുകൾക്ക് അവരുടെ ദൈനംദിന ജല ഉപഭോഗം കൃത്യമായി നിരീക്ഷിക്കാൻ കഴിയാറില്ല. അതിനാൽ ലെമൺ ടീ അഥവാ നാരങ്ങ ചായ ഇങ്ങനെയുള്ളവർക്ക് രക്ഷയ്ക്കെത്തുന്നു.
രാത്രി ഉറങ്ങുമ്പോൾ, എട്ട് മണിക്കൂറോളം നേരം വയർ ഒഴിഞ്ഞ് കിടക്കുന്നതിനാൽ, രാവിലെ ഉണരുമ്പോൾ, നമ്മുടെ ശരീരത്തിൽ ഭാഗികമായി നിർജ്ജലീകരണം സംഭവിക്കുന്നു. കുടിച്ച് മിനിറ്റുകൾക്കകം മനുഷ്യ ശരീരത്തിൽ ജലാംശം പകരുവാൻ നാരങ്ങ അത്യുത്തമമാണ്. നാരങ്ങ ചായയും ഇതിനെ സഹായിക്കുന്നു. വിയർപ്പ് കാരണം ശരീരത്തിന് കൂടുതൽ വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്ന വേനൽക്കാലത്തും ഈർപ്പമുള്ള കാലാവസ്ഥയിലും നാരങ്ങ ചായ കുടിക്കുന്നത് പ്രത്യേകിച്ചും ഗുണം ചെയ്യും.
ചെയ്യാവുന്നത്: കുറച്ച് വെള്ളം തിളപ്പിച്ച് അതിൽ കുറച്ച് നാരങ്ങ പിഴിഞ്ഞ് രാവിലെ ഉണരുമ്പോൾ വെറുംവയറ്റിൽ ആദ്യം കുടിക്കുക. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലേക്ക് കുറച്ച് ശുദ്ധമായ തേനും ചേർക്കാം. പാൽ ഒഴിച്ച് തയ്യാറാക്കുന്ന സാധാരണ ചായ ഒഴിവാക്കി പകരം കട്ടൻ ചായ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത്, അതിലേക്ക് നാരങ്ങയും തേനും ചേർത്ത് ലെമൺ ടീയുടെ രൂപത്തിൽ കുടിക്കുക.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ‘ലെമൺ ടീ’. വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്റി ഓക്സിഡന്റ്സ് തുടങ്ങിയവ അടങ്ങിയതാണ് ചെറുനാരങ്ങ. ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നാരങ്ങ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ലെമണ്‍ ടീ സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ നാരങ്ങ അടങ്ങിയ ഈ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചെറുനാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിനും നല്ലതാണ്. ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും ചര്‍മ്മം തിളങ്ങാനും ലെമണ്‍ ടീ സഹായിക്കും.
ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ലെമണ്‍ ടീ സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ പതിവായി വെറുംവയറ്റില്‍ ലമണ്‍ ടീ കുടിക്കുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക