എന്നും ഒരേ ദോശ കഴിച്ചു മടുത്തു ഇരിക്കുകയാണോ? എങ്കിൽ പിന്നെ നമുക്കൊരു വെറൈറ്റി ദോശ പരീക്ഷിച്ചു നോക്കിയാലോ? തക്കാളി ദോശയാണ് ഇന്നത്തെ വ്യത്യസ്തമായ വിഭവം.ഒരു കപ്പ് പച്ചരിക്ക് വേണ്ട ചേരുവകളാണ് പറയുന്നത്. അരിയുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് അനുസരിച്ച് മറ്റുള്ള ചേരുവകളും എടുക്കാൻ ശ്രദ്ധിക്കണേ.
പിന്നീട് ഇതിലേക്ക് വേണ്ടത് തക്കാളിയാണ്. ഒരു മൂന്ന് തക്കാളി എടുക്കാം. സാമാന്യം വലിപ്പമുള്ള ഒരു സവാളയും ഒരു ചെറിയ കഷണം ഇഞ്ചിയും 6 അല്ലി വെളുത്തുള്ളിയും എരിവിന് ആവശ്യമായ വറ്റൽമുളകും എടുക്കുക. പച്ചരി വെള്ളമൊഴിച്ച് നാലുമണിക്കൂർ കുതിർത്തു വയ്ക്കുക. കുതിർത്ത പച്ചരി ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടായതിനു ശേഷം പച്ചരി ഒഴികെയുള്ള എല്ലാ ചേരുവകളുംഇട്ട് ഒരു 10 മിനിറ്റ് നേരം വഴറ്റുക.വഴറ്റിയെടുത്ത ഈ മിക്സ് അരച്ചുവെച്ച മാവിലോട്ട് ചേർത്ത് നന്നായി മിക്സ് ചെയ്ത് ദോശ ചട്ടിയിൽ ചുട്ടെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക