ഇന്ന് മെയ് 25- ലോക തൈറോയ്ഡ് ദിനം. ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്നവയാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ മാറ്റം വരുത്തും. വിവിധ തൈറോയ്ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്.
തൈറോയ്ഡിന്റെ പൊതുവായ കുറച്ച് ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണുന്നു, ശബ്ദം അടയുക ഇവയൊക്കെയാണ് തൈറോയ്ഡ് പ്രശ്നങ്ങളുടെ പ്രധാന ലക്ഷണം.
രണ്ട്…
പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ അളവിലെ ഏറ്റക്കുറച്ചിലുകൾ കാരണമാകാം.
മൂന്ന്…
കടുത്ത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും, തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം തോന്നാം.
നാല്…
ശരീര ഭാരത്തിലുണ്ടാകുന്ന പെട്ടന്നുള്ള വ്യതിയാനങ്ങളും തൈറോയ്ഡിന്റെ ലക്ഷണമാൻ സാധ്യതയുണ്ട്. തൈറോയ്ഡ് ഹോർമോണുകൾ കൂടിയാൽ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ (ഹൈപ്പോ തൈറോയ്ഡിസം) ശരീരഭാരം വർധിക്കും. അതിനാല്‍ ശരീരത്തിന്റെ ഭാരവ്യതിയാനങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
അഞ്ച്…
ചിലരില്‍ കൊളസ്ട്രോൾ ലെവലിലെ കുറവ് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോ തൈറോയിഡിസത്തിൽ ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും വർധിക്കുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കുറയുകയും ചെയ്യും.
ആറ്…
അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോർമോണുകൾ സ്വാധീനം ചെലുത്താറുണ്ട്. ഹൈപ്പോതൈറോയ്ഡ് ഉള്ളവരിൽ വിഷാദവും ഹൈപ്പർതൈറോയിഡിസമുള്ളവരിൽ ഉത്കണ്ഠയുമാണ് പ്രധാനമായും കാണപ്പെടുന്നു.
ഏഴ്…
ഹൈപ്പോ തൈറോയിഡിസമുള്ള സ്ത്രീകളില്‍ കൂടുതലായി രക്തസ്രാവവും അസഹ്യവേദനയോടെയും ആർത്തവം കണ്ടുവരുന്നു. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്കമായ ആർത്തവദിനങ്ങൾ, നേരിയ രക്തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
എട്ട്…
ദീർഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന എന്നിവയും തൈറോയിഡിന്റെ ലക്ഷണമാണ്.
ഒമ്പത്…
തലമുടിയുടേയും ചർമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോർമോൺ വലിയ പങ്ക് വഹിക്കുന്നു. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചർമ്മം കട്ടിയും വരണ്ടതായും കാണപ്പെടുന്നതും നേർത്ത് ദുർബലമാകുന്നതും വ്യാപകമായ മുടികൊഴിച്ചിലും തൈറോയ്ഡിന്റെ കാരണങ്ങളാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക