കൊച്ചി: ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി മലയാളികളുടെ സ്വന്തം സംവിധായകന് റോഷന് ആന്‍ഡ്രൂസ്. അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും തന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ റോഷന് ഒരുക്കുക. ഷാഹിദ് കപൂര്‍ ആണ് റോഷന്റെ ചിത്രത്തില്‍ നായകനായെത്തുക.
സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ വന്ന വിവരം അനുസരിച്ച് ബോബി-സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയില്‍ സംഭാഷണമെഴുതുന്നത് ഹുസൈന് ദലാല്‍ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇതില്‍ റോഷന്റെ പോസ്റ്റില്‍ സ്ഥിരീകരണം ഇല്ല.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നാണ് വിവരം. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക