പാലക്കാട് എരുത്തേമ്പതിയിൽ 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചു. മാങ്ങാ മോഷ്ടിച്ചു എന്നാരോപിച്ച് പട്ടികജാതിക്കാരനായ കുട്ടിക്കാണ് മർദ്ദനമേറ്റത്.
പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്നാണ് ആരോപണം. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്ന് പേരും മർദ്ദിച്ചത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ കളമശ്ശേരിയിലും 16കാരന് ക്രൂരമായ മർദ്ദനമേറ്റിരുന്നു. അമ്മയും അമ്മൂമ്മയും ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്.
അമ്മയുടെ സുഹൃത്ത് സ്ഥിരമായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്തതിനാണ് മകനെ കമ്പികൊണ്ടും കത്രിക കൊണ്ടും അമ്മയും മുത്തശിയും പരിക്കേൽപിച്ചത്. പതിനാറുകാരന്റെ അമ്മയെയും അമ്മൂമ്മയേയും അമ്മയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക